സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
കാഞ്ഞങ്ങാട്: മടിക്കൈ കാഞ്ഞിരപ്പൊയില്‍ പുളിയനടുക്കത്ത് രണ്ട് സി പി എം പ്രവര്‍ത്തകരെ ഒരു സംഘം അക്രമികള്‍ വെട്ടിപ്പരിക്കേല്പിച്ചു. അക്രമം നടത്തിയത് ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്ന് കരുതുന്നു.
പുളിയനടുക്കത്തെ കെ. വി. തങ്കന്‍ (55), പി. മോഹനന്‍ (40) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആര്‍ എസ് എസ് പ്രവര്‍ത്തകരായ ആറു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ഇവിടെ നേരത്തെ ആര്‍ എസ് എസ്- സി പി എം സംഘര്‍ഷം നിലനിന്നിരുന്നു. മുമ്പ് മോഹനന്റെ വീടിന് നേരെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ വെടിവച്ചിരുന്നു.












Click it and Unblock the Notifications