Get Updates
Get notified of breaking news, exclusive insights, and must-see stories!

മണ്ണില്‍ കനകം വിളയിച്ച് പി.ജെ. ജോസഫ്

കോട്ടയം: പാര്‍ട്ടി പിളര്‍പ്പിനുശേഷം വിവാദം കൊടുമ്പിരിക്കൊള്ളുമ്പോഴും കൃഷിയിലുള്ള ശ്രദ്ധ പി.ജെ. ജോസഫ് കൈവിടുന്നില്ല. ഇക്കുറി അദ്ദേഹം ജൈവകൃഷി പരീക്ഷിച്ച ഒന്നരയേക്കര്‍ ഭൂമിയില്‍ മരച്ചീനി റെക്കോഡ് വിളവ് നല്കി.

ഒന്നരയേക്കര്‍ ഭൂമിയിലെ മരിച്ചീനി ജോസഫ് ഇക്കുറി വിറ്റത് ഒന്നരലക്ഷം രൂപയ്ക്കാണ്. ഒരു ദശാബ്ദത്തിലേറെയായി ജോസഫ് മണ്ണില്‍ രാസവളമോ കീടനാശിനിയോ ഉപയോഗിക്കാറില്ല. പകരം ചാണകം, മണ്ണിര കമ്പോസ്റ് തുടങ്ങിയ ജൈവവളങ്ങളാണ് പ്രയോഗിക്കുന്നത്. ജൈവകൃഷിയിലേക്ക് നീങ്ങിയതിലൂടെ മണ്ണ് ശരിയായ ഫലം നല്കുകയാണിപ്പോഴെന്ന് ജോസഫ് പറയുന്നു.

സ്വിറ്റ്സര്‍ലാന്റിലെ ഇന്റോ സള്‍ട്ട് ജോസഫിന്റെ ജൈവകൃഷിയ്ക്ക് അക്രഡിറ്റേഷന്‍ നല്കിയിട്ടുണ്ട്. കേരളത്തില്‍ ഈ അംഗീകാരം നേടിയ അപൂര്‍വം കര്‍ഷകരില്‍ ഒരാളാണ് ജോസഫ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+