എസ്എന്‍ഡിപി രാഷ്ട്രീയ മുന്നണിക്ക് തീരുമാനം
കൊല്ലം: എസ് എന്‍ ഡി പി യോഗം രാഷ്ട്രീയ മുന്നണി രൂപീകരിക്കാന്‍ തീരുമാനിച്ചു. കേരള ജനകീയ മുന്നണി എന്നാണ് പേര്.
സമാന ചിന്താഗതിക്കാരായ പിന്നോക്ക വിഭാഗങ്ങളെയാണ് മുന്നണിയില്‍ ഉള്‍പ്പെടുത്തുക. ചേര്‍ത്തലയില്‍ എസ് എന്‍ ഡി പി യോഗം പ്രസിഡന്റ് സി. കെ. വിദ്യാസാഗറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍, ഡയറക്ടര്‍ ബോര്‍ഡ് യോഗങ്ങളിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
മുന്നണിയുടെ രൂപീകരണം സംബന്ധിച്ച നടപടികള്‍ക്കായി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, എം. ബി. ശ്രീകുമാര്‍ എന്നിവരെ നിയോഗിച്ചു.
ഭാരവാഹികളെ ഒരു മാസത്തിനുള്ളില്‍ തിരഞ്ഞെടുക്കും. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മുന്നണി സജീവമായി രംഗത്തുണ്ടാവുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നേരിട്ട് മത്സരിക്കും.












Click it and Unblock the Notifications