കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൂപീകരിക്കുന്നത് മൂന്നാം മുന്നണി അല്ല

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എസ് എന്‍ ഡി പി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കില്ലെന്നും രാഷ്ട്രീയത്തില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയുന്ന സമ്മര്‍ദ ശക്തി ഉണ്ടാക്കുക എന്നതാണ് ലക്ഷ്യമെന്നും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

എസ് എന്‍ ഡി പിയുടേതിന് സമാനമായ ചിന്താഗതിയുള്ള വിവിധ വിഭാഗങ്ങളുമായി ചേര്‍ന്ന് ഒരു വേദിയുണ്ടാക്കാനുള്ള ആലോചന മാത്രമേയായിട്ടുള്ളൂ. മുന്നണിക്ക് കേരള ജനകീയ മുന്നണി എന്ന പേരിട്ടുവെന്ന പത്ര റിപ്പോര്‍ട്ട് ശരിയല്ല.

രൂപീകരിക്കുന്നത് മൂന്നാം മുന്നണി അല്ല. മൂന്നാം മുന്നണിക്ക് കേരളത്തില്‍ പ്രസക്തിയില്ല. കേരളത്തിലെ രണ്ട് മുന്നണികളിലൊന്ന് ഇല്ലാതാവുകയും രണ്ടാം മുന്നണിയായി ഈ വേദി ഉയര്‍ന്നുവരികയും ചെയ്യും- വെള്ളാപ്പള്ളി പറഞ്ഞു.

മൂന്നാം മുന്നണി രൂപീകരിക്കില്ല: വിദ്യാസാഗര്‍

എസ് എന്‍ ഡി പി മൂന്നാം മുന്നണി രൂപീകരിക്കില്ലെന്ന് യോഗം പ്രസിഡന്റ് സി. കെ. വിദ്യാസാഗര്‍ പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിദ്യാസാഗര്‍.

എന്നാല്‍ സമാന താത്പര്യങ്ങളുള്ളവരുടെ ഒരു വിശാല വേദി രൂപീകരിക്കുന്നതിന് ആലോചനുണ്ട്. ഇത് പിന്നീട് രാഷ്ട്രീയപാര്‍ട്ടി ആയിക്കൂടെന്നില്ലെന്നും വിദ്യാസാഗര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X