ഹസ്സന്‍ തെറ്റായ വിവരം നല്‍കുന്നു: സുധീരന്‍
ആലപ്പുഴ: ഇന്‍ഫര്‍മേഷന്‍ മന്ത്രി എം. എം. ഹസ്സന്‍ തെറ്റായ വിവരങ്ങളാണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്ന് വി. എം. സുധീരന്‍ എം പി.
ലോക്സഭയുടെ കാലാവധി അവസാനിക്കാന്‍ ആറ് മാസം മാത്രം ശേഷിക്കെ കരിമണല്‍ ഖനന പദ്ധതി നടപ്പിലാക്കുകയാണെങ്കില്‍ എം പി സ്ഥാനം രാജിവയ്ക്കുമെന്ന സുധീരന്റെ ഭീഷണി സര്‍ക്കാര്‍ ഗൗരവത്തിലെടുക്കുന്നില്ലെന്ന ഹസ്സന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സുധീരന്‍.
ഇപ്പോഴത്തെ ലോക്സഭയുടെ കാലാവധി അവസാനിക്കുന്നത് 2004 ഒക്ടോബറിലാണ്. ലോക്സഭയുടെ കാലാവധി അവസാനിക്കാന്‍ ഇനിയും16 മാസമുണ്ടെന്ന് സുധീരന്‍ ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ നടക്കുന്ന മണല്‍ കള്ളക്കടത്ത് തടയാനാണ് മണല്‍ ഖനനത്തിന് അനുമതി നല്‍കുന്നതെന്ന സര്‍ക്കാര്‍ നിലപാടിന് യാതൊരു ന്യായീകരണവുമില്ല. കള്ളക്കടത്ത് നടക്കുന്നുണ്ടെങ്കില്‍ അത് തടയേണ്ടത് സര്‍ക്കാരാണ്.
അന്വേഷണത്തിന് താന്‍ ആവശ്യപ്പെടുന്നില്ലെങ്കിലും ഇല്‍മനൈറ്റ് ഖനനം ചെയ്യാന്‍ ഒരു സ്വകാര്യ സ്ഥാപനത്തിന് അനുമതി നല്‍കിയത് ജുഡീഷ്യല്‍ അന്വേഷണത്തിന് മതിയായ സംഗതിയാണെന്ന് സുധീരന്‍ പറഞ്ഞു.












Click it and Unblock the Notifications