ആഗ്രയിലേത് ആത്മാര്‍ത്ഥശ്രമം: മുഷാറഫ്
ഇസ്ലാമബാദ്: ആഗ്ര ഉച്ചകോടിയ്ക്ക് പിന്നില്‍ സമാധാനം സ്ഥാപിയ്ക്കാനുള്ള വാജ്പേയിയുടെ ആത്മാര്‍ത്ഥശ്രമമുണ്ടായിരുന്നുവെന്ന് പാക് പ്രസിഡന്റ് മുഷാറഫ്. ഒരു സ്വകാര്യഇന്ത്യന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് മുഷാറഫ് ഇക്കാര്യം പറഞ്ഞത്.
അതേ സമയം ലാഹോറിലേക്ക് ബസ് യാത്ര നടത്തിയ വാജ്പേയിയുടെ ശ്രമത്തിന് പിന്നില്‍ അത്രയ്ക്ക് ആത്മാര്‍ത്ഥതയില്ലായിരുന്നുവെന്നും മുഷാറഫ് വ്യക്തമാക്കി. ആഗ്രയിലേക്കുള്ള ക്ഷണം വാജ്പേയി നടത്തിയ ആത്മാര്‍ത്ഥ ശ്രമമായിരുന്നു. പക്ഷെ ലാഹോര്‍ ബസ് യാത്രയുടെ സമയത്ത് പ്രശ്നം പരിഹരിയ്ക്കാന്‍ വാജ് പേയിയ്ക്ക് ഒട്ടും ആഗ്രഹമുണ്ടായിരുന്നില്ല. - മുഷാറഫ് പറഞ്ഞു.
വാജ് പേയി സമാധാനത്തിന്റെ വ്യക്തിയാണെന്ന് ഞാന്‍ കരുതുന്നു. ഞങ്ങള്‍ ഇരുവരുടെയും സമാധാനത്തെക്കുറിച്ചുള്ള ചിന്ത ഒരു പോലെയാണ്. - മുഷാറഫ് പറഞ്ഞു.












Click it and Unblock the Notifications