ബാംഗ്ലൂര്‍ ഐടി മേള: ഒരുക്കം തുടങ്ങി
ബാംഗ്ലൂര്‍: രാജ്യത്തെ ഏറ്റവും വലിയ ഐടി പ്രദര്‍ശനമേളകളില്‍ ഒന്നായ ബാംഗ്ലൂര്‍ ഐടികോമിനുള്ള ഒരുക്കം ജൂണ്‍ 16 തിങ്കളാഴ്ച രാവിലെ ആരംഭിച്ചു. യുഎസ്, യുകെ, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ ഇക്കുറി മേളയില്‍ പങ്കെടുക്കുന്നുണ്ട്.
മേളയില്‍ വിദേശരാജ്യങ്ങളുടെ പ്രാതിനിധ്യം ഇക്കുറി ഇരട്ടിയാകുമെന്ന് കര്‍ണ്ണാടക ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സെക്രട്ടറി വിവേക് കുല്‍ക്കര്‍ണി പറഞ്ഞു. കഴിഞ്ഞ വര്‍ഷം 264 കമ്പനികളും 16 രാജ്യങ്ങളും മേളയില്‍ പങ്കെടുത്തു.
നവമ്പര്‍ ഒന്ന് മുതല്‍ അഞ്ച് ദിവസത്തേക്കാണ് ബാംഗ്ലൂര്‍ പാലസ് ഗ്രൗണ്ടില്‍ മേള നടക്കുക. ഇക്കുറി ഇടത്തരത്തില്‍ പെട്ടതും ചെറുതുമായ കമ്പനികള്‍ക്ക് മേളയില്‍ പ്രാധാന്യം നല്കും.












Click it and Unblock the Notifications