സമവായമില്ലാതെ ഇറാഖില്‍ സേനയെ അയയ്ക്കില്ല
ദില്ലി: ദേശീയ തലത്തില്‍ സമവായമില്ലാതെ ഇറാഖിലേക്ക് ഇന്ത്യ സേനയെ അയയ്ക്കുന്ന പ്രശ്നമില്ലെന്ന് പ്രധാനമന്ത്രി വാജ്പേയി വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി ഇതു സംബന്ധിച്ച് നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു വാജ്പേയി.
ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടും അയല്‍രാജ്യങ്ങളോടും ഇന്ത്യ സംസാരിക്കണമെന്ന് സോണിയ നിര്‍ദേശിച്ചു. ഈ നിര്‍ദേശത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണ്.
ഐക്യരാഷ്ട്രസഭയുടെ അംഗീകാരമില്ലാതെ ഇന്ത്യസൈന്യത്തെ ഇറാഖിലേക്ക് അയയ്ക്കരുതെന്ന് സോണിയ ചര്‍ച്ചയില്‍ വ്യക്തമാക്കി. ഇന്ത്യന്‍ സേന ഇറാഖിലുണ്ടായിരിക്കണമെന്ന് യുഎസ് ആഗ്രഹിയ്ക്കുന്നുണ്ടെങ്കിലും അതിനായി കടുത്ത സമ്മര്‍ദ്ദങ്ങളൊന്നും അവര്‍ ചെലുത്തുന്നില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ധനമന്ത്രി ജസ്വന്ത് സിംഗ് വ്യക്തമാക്കി. ഇറാഖിലേക്ക് സൈന്യത്തെ അയയ്ക്കാമെന്ന് സര്‍ക്കാര്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും വാജ്പേയി സോണിയാഗാന്ധിയോട് പറഞ്ഞു.
ഇറാഖിലേക്ക് സൈന്യത്തെ അയയ്ക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ യുഎസ് സംഘം ജൂണ്‍ 16 തിങ്കളാഴ്ച ദില്ലിയിലെത്തുന്നുണ്ട്.












Click it and Unblock the Notifications