പിഎസ്സി മെമ്മോ കിട്ടിയവരെ നിയമിക്കും
തിരുവനന്തപുരം: പിഎസ്സി മെമ്മോ കിട്ടിയ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളെയും സംസ്ഥാന സര്‍വീസില്‍ നിയമിക്കുമെന്ന് മുഖ്യമന്ത്രി ആന്റണി. ജൂണ്‍ 16 തിങ്കളാഴ്ച നിയമസഭയില്‍ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ സംസ്ഥാന സര്‍വീസില്‍ 17,898 ഒഴിവുകളുണ്ട്. ഇതില്‍ ചില ഒഴിവുകള്‍ നികത്തിയിട്ടുണ്ട്. ഏതാനും പേര്‍ക്ക് ഈയിടെ പിഎസ്സി മെമ്മോ അയച്ചിട്ടുണ്ട്. ഈ മെമ്മോകള്‍ ലഭിച്ചവരെയും ഉടനെ നിയമിക്കും. - അദ്ദേഹം പറഞ്ഞു.
പക്ഷെ സംസ്ഥാനത്ത് പിഎസ്സിയെ അറിയിക്കുന്ന ഒഴിവുകളുടെ എണ്ണം ഓരോ വര്‍ഷം കഴിയുന്തോറും കുറഞ്ഞുവരികയാണെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications