കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പീക്കറുടേത് പ്രചാരണതന്ത്രം: കരുണാകരന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ശ്രദ്ധപിടിച്ചുപറ്റാന്‍ വില കുറഞ്ഞ പ്രചാരണതന്ത്രമാണ് സ്പീക്കര്‍ നടത്തുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍. ആലപ്പുഴയില്‍ ജൂണ്‍ 16 തിങ്കളാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു കരുണാകരന്‍.

കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഗ്രൂപ്പ് പ്രവര്‍ത്തനത്തിന്റെ തടവറയിലാണെന്ന സ്പീക്കര്‍ വക്കം പുരുഷോത്തമന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കരുണാകരന്‍. ഈ പ്രസ്താവനയിലൂടെ വക്കം ആരെന്ന് ജനം മനസ്സിലാക്കുമെന്നും കരുണാകരന്‍ പറഞ്ഞു.

കെപിസിസിയും യുഡിഎഫും കരിമണല്‍ ഖനനത്തെക്കുറിച്ച് പഠിയ്ക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചിരിയ്ക്കുകയാണ്. സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവരുംവരെ എല്ലാവരും സമരരംഗത്ത് നിന്നും വിട്ടുനില്ക്കണമെന്നും കരുണാകരന്‍ പറഞ്ഞു.

കേരളത്തില്‍ പാര്‍ട്ടിരൂപീകരിക്കാനും രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനും ആര്‍ക്കും അധികാരമുണ്ട്. അത്രയേ വെള്ളാപ്പള്ളി നടേശനും ചെയ്തിട്ടുള്ളൂവെന്നും കരുണാകരന്‍ അഭിപ്രായപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X