മാറാട് വീണ്ടും ആയുധവേട്ട
കോഴിക്കോട്: മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് നടത്തിയ തിരച്ചിലില്‍ പൊലീസ് വന്‍ ആയുധശേഖരം കണ്ടെടുത്തു. കഴിഞ്ഞ ദിവസം കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് അറസ്റിലായവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് പൊലീസ് തിരച്ചില്‍ നടത്തിയത്.
ബേപ്പൂരുള്ള ഏതാനും പേരെ പിടികൂടുകയും ചെയ്തു. 32 വടിവാളുകളും പത്ത് ടിന്‍ ബോംബുകളും രണ്ട് ശൂലങ്ങളുമാണ് പിടിച്ചെടുത്തത്.
വടിവാളുകള്‍ കണ്ടെടുത്തത് പരപ്പനങ്ങാടിയില്‍ നിന്നാണ്. ബേപ്പൂര്‍ മീന്‍ചന്ത പരിസരത്ത് നിന്നാണ് ബോംബുകള്‍ കണ്ടെടുത്തത്. വാളുകള്‍ മുഴുവന്‍ പിവിസി പൈപ്പിനുള്ളിലാക്കി അടപ്പ് കൊണ്ട് മൂടി മണ്ണിനടിയില്‍ കുഴിച്ചിട്ട നിലയിലായിരുന്നു. ടിന്‍ ബോംബുകള്‍ ബക്കറ്റിലാക്കി ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു.












Click it and Unblock the Notifications