വൈദ്യുതി പോസ്റ് വീണ് യുവതി മരിച്ചു
കൊച്ചി: മകനെ സ്കൂള്‍ ബസില്‍ കയറ്റിവിടാന്‍ റോഡില്‍ നില്ക്കുകയായിരുന്ന യുവതി വൈദ്യുതി പോസ്റ് വീണ് മരിച്ചു. രശ്മി എന്ന 28 കാരിയാണ് മരിച്ചത്.
കളമശേരിയ്ക്കടുത്ത് ജൂണ്‍ 16 തിങ്കളാഴ്ചയാണ് സംഭവം നടന്നത്. മകന്‍ വിവേകിനെ സ്കൂള്‍ ബസില്‍ കയറ്റിവിടാന്‍ നില്ക്കുകയായിരുന്നു രശ്മി.
രാവിലെ ഉണ്ടായ കനത്ത മഴയും കാറ്റുമാണ് അപകടത്തിന് കാരണമായത്. കാറ്റില്‍ കടപുഴകി വീണ മരം തൊട്ടടുത്തുള്ള വൈദ്യുതക്കമ്പിയിലേക്ക് മറിഞ്ഞുവീണു. ഇതേ തുടര്‍ന്നാണ് വൈദ്യുതി പോസ്റ് കടപുഴകി രശ്മിയുടെ മേല്‍ വീണ് അപകടമുണ്ടായത്.












Click it and Unblock the Notifications