പിജിയുടെ അഭിമുഖം വിവാദമാകുന്നു
തിരുവനന്തപുരം: സിപിഎമ്മിന്റെ താത്വികരിലൊരാളായ പി. ഗോവിന്ദപ്പിള്ള ഭാഷാപോഷിണി വാരികയ്ക്ക് അനുവദിച്ച അഭിമുഖം വിവാദമാവുന്നു. ഇഎംഎസിനെയും സിപിഎമ്മിനെയും അഭിമുഖത്തിലുടനീളം ഗോവിന്ദപ്പിള്ള ശക്തമായി വിമര്‍ശിക്കുന്നുണ്ട്. ഒപ്പം സിപിഐയുടെ സിപിഎമ്മിനോടുള്ള വിധേയത്വത്തെയും പിജി പരിഹസിയ്ക്കുന്നു.
സിപിഎമ്മിന്റെ കേന്ദ്രനേതൃത്വം ഇഎംഎസിനെ വഴിതെറ്റിച്ചുവെന്നതാണ് പിജിയുടെ ഒരു ആരോപണം. ഇഎംഎസിന് ഒറിജിലനായ ചിന്തയില്ലെന്നും ബാസവപുന്നയ്യയെപ്പോലെ പാര്‍ട്ടിയെ മുന്നോട്ട് നയിക്കാനുള്ള ഉള്‍ക്കാഴ്ച ഇഎംഎസിനില്ലെന്നും പിജി ആരോപിയ്ക്കുന്നു.
സിപിഎം നേതൃത്വത്തിലുള്ള 1969ലെ മന്ത്രിസഭയ്ക്കുണ്ടായ പ്രതിസന്ധി ഇഎംഎസ് വിചാരിച്ചാല്‍ ഒഴിവാക്കാമായിരുന്നു. ഇഎംഎസ് കേന്ദ്രനേതൃത്വത്തിന്റെ വാക്ക് കേട്ട് മിണ്ടാതിരുന്നു. അന്ന് മന്ത്രിയായിരുന്ന വെല്ലിംഗ്ടണെ മാറ്റിനിര്‍ത്തി സര്‍ക്കാരിനെ രക്ഷിയ്ക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. - പിജി പറഞ്ഞു.
സിപിഎം എന്തെഴുതിക്കൊടുത്താലും ഒപ്പിടാന്‍ സിപിഐ തയ്യാറാണെന്ന് സിപിഐയെ വിമര്‍ശിച്ചുകൊണ്ട് ഗോവിന്ദപ്പിള്ള പറയുന്നു. സിപിഎം ട്രേഡ് യൂണിയന് നേതാക്കള്‍ക്കെതിരെയും പിജി വിമര്‍ശനം ചൊരിയുന്നുണ്ട്. ഇപ്പോള്‍ ഏറ്റവുമധികം അഴിമതി കാണിക്കുന്നത് ട്രേഡ് യൂണിയന് നേതാക്കളാണെന്നാണ് പിജിയുടെ കുറ്റപ്പെടുത്തല്‍.
മുസ്ലീം ലീഗുമായി പാര്‍ട്ടി ബന്ധമുണ്ടാക്കിയാലേ കേരളത്തില്‍ പാര്‍ട്ടിയ്ക്ക് ഭാവിയുള്ളൂ എന്ന് പിജി പ്രവചിക്കുന്നു. ലീഗുമായി കൂട്ടുചേരണമെന്ന എം.വി. രാഘവന്റെ ലൈന്‍ ശരിയായിരുന്നു. അതിന് പകരം രാഘവനെ പുറത്താക്കുകയായിരുന്നു പാര്‍ട്ടി. - പിജി ചൂണ്ടിക്കാട്ടുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications