നദികള്‍ ബന്ധിപ്പിക്കേണ്ട: കേരളം
തിരുവനന്തപുരം: നദികള്‍ പരസ്പരം ബന്ധിപ്പിക്കുന്ന കേന്ദ്ര പദ്ധതിയ്ക്കെതിരെ കേരളം. നദികളെ പരസ്പരം ബന്ധിപ്പിക്കാനുള്ള കേന്ദ്ര കര്‍മ്മ സമിതിയോട് ഇക്കാര്യത്തില്‍ കേരളത്തിന്റെ അഭിപ്രായം അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു.
പമ്പ-അച്ചന്‍കോവില്‍ നദികളെ തമിഴ്നാട്ടിലെ വൈഗെ നദിയുമായി ബന്ധിപ്പിക്കാനുള്ള നീക്കം കേരളത്തിന് സ്വീകാര്യമല്ലെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും ആന്റണി വ്യക്തമാക്കി. ജൂണ്‍ 16 തിങ്കളാഴ്ച നിയമസഭയില്‍ ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സംസ്ഥാനം കേന്ദ്ര സമിതിയുടെ ചെയര്‍മാന്‍ സുരേഷ് പ്രഭുവിന് ഇത് സംബന്ധിച്ച കത്ത് നല്കിയിട്ടുണ്ട്. - ആന്റണി വിശദമാക്കി.












Click it and Unblock the Notifications