കേരളത്തില്‍ ഡെങ്കിപ്പനി: മന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ഡെങ്കിപ്പനി ഉള്ളതായി ആരോഗ്യമന്ത്രി പി. ശങ്കരന്‍ അറിയിച്ചു. ജൂണ്‍ 16 തിങ്കളാഴ്ച നിയമസഭയില്‍ ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കണ്ണൂര്‍, തൃശൂര്‍ എന്നീ ജില്ലകളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ 279 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 16 പേര്‍ മരിച്ചു. - ശങ്കരന്‍ പറഞ്ഞു.
ഈ ജില്ലകളില്‍ പ്രത്യേക ടീം രൂപകരിച്ചിട്ടുണ്ട്. ഈ സംഘത്തിന് കൂടുതല്‍ ധനസഹായം നല്കും. ഇതു സംബന്ധിച്ച് അടിയന്തരനടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് സഭയില്‍ പ്രശ്നമുന്നയിച്ച പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications