സ്പീക്കറുടെ പരാമര്‍ശം വിവാദമാകുന്നു
തിരുവനന്തപുരം: കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഗ്രൂപ്പ് പ്രവര്‍ത്തനത്തിന്റെ തടവറയിലാണെന്ന സ്പീക്കര്‍ വക്കം പുരുഷോത്തമന്റെ പ്രസ്താവന വിവാദമാകുന്നു. സ്പീക്കര്‍ ദൈനംദിന രാഷ്ട്രീയത്തില്‍ ഇടപെടരുതെന്നാണ് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ ഇതിനോട് പ്രതികരിച്ചത്.
സ്പീക്കര്‍ വക്കം പുരുഷോത്തമന്റെ പ്രസ്താവന എഐസിസി പ്രസിഡന്റ് സോണിയാഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മുരളീധരന്‍ പറഞ്ഞു. ഇന്നലെ വരെ ഗ്രൂപ്പിന്റെ കൂടെ നിന്നാണ് വക്കം എംഎല്‍എയും എംപിയും മന്ത്രിയുമെല്ലാമായത്. - മുരളീധരന്‍ പറഞ്ഞു.
സ്പീക്കറുടെ പരാമര്‍ശത്തെ ഇടതുപാര്‍ട്ടികളും ശക്തമായി വിമര്‍ശിച്ചു. വക്കം സ്പീക്കര്‍ സ്ഥാനത്ത് തുടരരുതെന്നായിരുന്നു സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്റെ പ്രതികരണം. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പ്രവര്‍ത്തനത്തില്‍ ശക്തമായി ഇടപെടുന്ന വക്കം സ്പീക്കര്‍ സ്ഥാനത്ത് തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും പിണറായി പറഞ്ഞു. സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ തരംതാണ കക്ഷിരാഷ്ട്രീയത്തിലേക്ക് അധ:പതിക്കുകയാണെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞു.












Click it and Unblock the Notifications