കാരിയര്‍ വള്ളങ്ങള്‍ കടലിലിറങ്ങി
കൊച്ചി: മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനം ലംഘിച്ചുകൊണ്ട് കൊച്ചിയില്‍ കാരിയര്‍ വള്ളങ്ങള്‍ കടലില്‍ മീന്‍ പിടിക്കാനിറങ്ങി. ഏകദേശം 50 ഓളം കാരിയര്‍ വള്ളങ്ങളിലായി 1000ലേറെ മത്സ്യത്തൊഴിലാളികള്‍ കടലിലിറങ്ങി.
ഇവരെ പൊലീസ് തടഞ്ഞില്ല. മത്സ്യത്തൊഴിലാളി യൂണിയന്റെയും കേരള മത്സ്യത്തൊഴിലാളി ഐക്യവേദിയുടെയും നേതൃത്വത്തിലാണ് തൊഴിലാളികള്‍ കടലില്‍ ഇറങ്ങിയത്. തീരദേശമാകെ വറുതിയില്‍ കിടക്കുമ്പോള്‍ കടലിലിറങ്ങാതെ മത്സ്യത്തൊഴിലാളികള്‍ക്ക് നിവൃത്തിയില്ലെന്നാണ് ഈ സംഘടനകളുടെ തീരുമാനം.
ട്രോളിംഗ് നിരോധനത്തിന്റെ ഭാഗമായി കാരിയര്‍ വള്ളങ്ങള്‍ കടലിലിറക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ ഉപയോഗിച്ച് പിടിക്കുന്ന മത്സ്യം കരയിലെത്തിക്കാനാണ് കാരിയര്‍ വള്ളങ്ങള്‍ ഉപയോഗിക്കുന്നത്.
ജൂണ്‍ 16 തിങ്കളാഴ്ച വൈകുന്നേരം പ്രശ്നം പരിഹരിക്കാന്‍ ചര്‍ച്ച നടക്കും.












Click it and Unblock the Notifications