Get Updates
Get notified of breaking news, exclusive insights, and must-see stories!

മധുമിത വധം: സിബിഐ അന്വേഷിയ്ക്കും

ലഖ്നോ : കവിയിത്രി മധുമിതയുടെ കൊലപാതകം സിബിഐ അന്വേഷിയ്ക്കും. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി മായാവതിയാണ് ജൂണ്‍ 17 ചൊവാഴ്ച സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

ഇതുവരെ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണം റദ്ദാക്കുന്നതായും മായാവതി പറഞ്ഞു. ചൊവാഴ്ച തിരക്കിട്ട് വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മായാവതി ഇക്കാര്യം പ്രഖ്യാപിച്ചത്.

മധുമിത കൊലക്കേസില്‍ ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാത്ത ക്രൈംബ്രാഞ്ച് ഡിജിപിയെ സസ്പെന്റ് ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു. കേസന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്കാന്‍ നേരത്തെ മായാവതി നിര്‍ദേശം നല്കിയിരുന്നു. എന്നാല്‍ ഇതിനകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഡിജിപിയ്ക്ക് കഴിഞ്ഞില്ല.

കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും കാണിച്ച് മധുമിതയുടെ അമ്മ ചൊവാഴ്ച മായാവതിയ്ക്ക് ഫാക്സ് അയച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഈ അപേക്ഷ പരിഗണിച്ചില്ല. മെയ് ഒമ്പതിനാണ് പേപ്പര്‍ മില്‍ കോളനിയിലെ തന്റെ വസതിയില്‍ 24കാരിയായ മധുമിത എന്ന കവയിത്രിയെ രണ്ട് അജ്ഞാത വാടകക്കൊലയാളികള്‍ വെടിവച്ച് കൊന്നത്.

ഈ വധക്കേസുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് അമര്‍മണി ത്രിപാഠി എന്ന മന്ത്രിയെ മായാവതി മന്ത്രിസഭയില്‍ നിന്നും നീക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+