വെള്ളക്കരം കൂട്ടില്ല: മന്ത്രി
തിരുവനന്തപുരം: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള വെള്ളക്കരം യാതൊരു കാരണവശാലും കൂട്ടുന്ന പ്രശ്നമില്ലെന്ന് ജലസേചനമന്ത്രി ടി.എം. ജേക്കബ്. ജൂണ്‍ 17 ചൊവാഴ്ച നിയമസഭയില്‍ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
വെള്ളക്കരം 30 ശതമാനം വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട സര്‍ക്കാരിന്റെ പക്കലുണ്ട്. പക്ഷെ സാധാരണക്കാരനെ ഇനിയൊരു വെള്ളക്കരവര്‍ധനയിലൂടെ ശല്ല്യപ്പെടുത്താന്‍ സര്‍ക്കാരുദ്ദേശിക്കുന്നില്ല. പക്ഷെ വാട്ടര്‍ അതോറിറ്റിയുടെ വരുമാനം കൂട്ടിയേ കഴിയൂ. ഇതിന് മറ്റ് മാര്‍ഗ്ഗങ്ങള്‍ ആലോചിയ്ക്കും. - മന്ത്രി പറഞ്ഞു.
ഇതിന്റെ ഭാഗമായി വാട്ടര്‍ അതോറിറ്റിയ്ക്ക് സ്ഥാപനങ്ങളില്‍ നിന്നും മറ്റും പിരിഞ്ഞുകിട്ടാനുള്ള തുക കര്‍ശനമായി പിരിച്ചെടുക്കാന്‍ ശ്രമിയ്ക്കും. യഥാര്‍ത്ഥത്തില്‍ ഒരു കിലോ ലിറ്റര്‍ വെള്ളത്തിന് 8.60 രൂപയാണ് യഥാര്‍ത്ഥ വില. പക്ഷെ ജനങ്ങള്‍ക്ക് അത് രണ്ടു രൂപയ്ക്കാണ് നല്കുന്നത്. രാജ്യത്തെ ഏറ്റവും കുറഞ്ഞവിലയാണ് കേരളത്തിലേത്. - അദ്ദേഹം പറഞ്ഞു.
വാട്ടര്‍ അതോറിറ്റിയ്ക്ക് പിരിഞ്ഞുകിട്ടാനുള്ള കുടിശ്ശിക 379.63 കോടിയോളം വരും. ഇതില്‍ ഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്നും 47.82 കോടി പിരിഞ്ഞുകിട്ടാനുണ്ട്. ബാക്കി വ്യവസായസ്ഥാപനങ്ങളില്‍ നിന്നും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നും മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും കിട്ടാനുള്ളതാണ്. ഇതെല്ലാം പിരിച്ചെടുക്കാന്‍ കര്‍ശനനടപടി കൈക്കൊള്ളും. - മന്ത്രി പറഞ്ഞു.












Click it and Unblock the Notifications