ആര്‍ഭാടം: മന്ത്രി കുട്ടപ്പന്‍ മുന്നില്‍
തിരുവനന്തപുരം: മന്ത്രിമന്ദിരങ്ങള്‍ മോടി പിടിപ്പിക്കുന്നതിന് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് പട്ടികജാതി ക്ഷേമമന്ത്രി ഡോ. എം.എ. കുട്ടപ്പന്‍. കുട്ടപ്പന്‍ മന്ത്രമന്ദിരം മോടിപിടിപ്പിക്കുന്നതിന് 5.75 ലക്ഷം രൂപ ചെലവാക്കി. പാര്‍ലമെന്ററികാര്യമന്ത്രി എം.എം. ഹസന്‍ നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.
അതേ സമയം മുഖ്യമന്ത്രി ക്ലിഫ് ഹൗസിനുവേണ്ടി 2.95 ലക്ഷം രൂപയേ ചെലവാക്കിയുള്ളൂ. മന്ത്രി എം.എം ഹസനാണ് ഏറ്റവും കുറവു തുക ഈയിനത്തില്‍ ചെലവാക്കിയത് - 67, 748 രൂപ.
മറ്റുമന്ത്രിമാര്‍ ഈ വകയില്‍ചെലവാക്കിയ തുക:
എം.എ കുട്ടപ്പന്‍ - 5,75,704
കെ. ശങ്കരനാരായണന്‍ - 4,72,505
കെ.വി. തോമസ് - 1,63,647
പി. ശങ്കരന്‍ - 3,25,666
കെ.ബി ഗണേഷ് കുമാര്‍ - 2,31,949
എം.വി. രാഘവന്‍ - 2,26,213
കടവൂര്‍ ശിവദാസന്‍ - 1,41,240
സി.എഫ്. തോമസ് - 1,74,257
കെ. സുധാകരന്‍ - 3,06,252
ജി. കാര്‍ത്തികേയന്‍ - 3,67,132
കുഞ്ഞാലിക്കുട്ടി - 2,76,002
നാലകത്തൂ സൂപ്പി - 3, 92,884
എം.കെ. മുനീര്‍ - 2,63,628
കെ.ആര്‍. ഗൗരിയമ്മ - 1,64,107
ചെര്‍ക്കുളം അബ്ദുള്ള - 3, 79,534
ടി.എം. ജേക്കബ് - 2,49,189
ബാബു ദിവാകരന്‍ - 2,65,302
കെ.എം മാണി - 4,87,524
എം.എം ഹസന്‍ - 67, 748


Click it and Unblock the Notifications