Get Updates
Get notified of breaking news, exclusive insights, and must-see stories!

മാറാട് സിബിഐ അന്വേഷിക്കണം: കേന്ദ്രമന്ത്രി

കോഴിക്കോട്: മാറാട് പ്രശ്നത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്രനിയമകാര്യ സഹമന്ത്രി പി.സി. തോമസ്. ജൂണ്‍ 17 ചൊവാഴ്ച മാറാട് സന്ദര്‍ശിച്ചശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാറാട് കൂട്ടക്കൊല സംബന്ധിച്ച് പബ്ലിക് എന്‍ക്വയറി ആക്ട് പ്രകാരം അന്വേഷണം നടത്താമോ എന്ന കാര്യം അന്വേഷിച്ചുവരികയാണ്. കാരണം മാറാട് കലാപത്തില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ ഒരു പ്രബല വിഭാഗത്തെ പാടെ ഒഴിവാക്കുകയാണെന്ന ആരോപണമുണ്ട്. അതുകൊണ്ടാണ് പബ്ലിക് എന്‍ക്വയറി ആക്ട് പ്രകാരം അന്വേഷിയ്ക്കണമെന്ന് പറയുന്നത്. - മന്ത്രിപറഞ്ഞു.

ഈ ആക്ട് പ്രകാരം കേന്ദ്രത്തിനും സംസ്ഥാനത്തിന് അന്വേഷിയ്ക്കാവുന്നതാണ്. പക്ഷെ രണ്ടുകൂട്ടരും അന്വേഷണം നടത്തേണ്ട കാര്യമില്ല. ഇതിന്റെ നിയമവശങ്ങള്‍ കൂടുതല്‍ പഠിച്ച് എന്ത് ചെയ്യണമെന്ന് തീരുമാനിയ്ക്കും. - അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രി നേരത്തെ മാറാട് കലാപത്തില്‍ മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിച്ചു. അരയസമാജം ഭാരവാഹികളെയും കണ്ടു. കേരള സര്‍ക്കാരിന്റെ ഏജന്‍സികള്‍ നടത്തുന്ന അന്വേഷണത്തില്‍ തങ്ങള്‍ തൃപ്തരല്ലെന്ന് അരയസമാജം സെക്രട്ടറി കെ.ടി. സുരേഷ് പറഞ്ഞു. ബിജെപി നേതാവ് പി.എസ്. ശ്രീധരന്‍പിള്ളയും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+