കരിമണല്‍ഖനനം: പ്രതിഷേധക്കോട്ട ഉയര്‍ന്നു
ആലപ്പുഴ: കരിമണല്‍ഖനനം സ്വകാര്യമേഖലയെ ഏല്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വി.എം. സുധീരന്‍ എംപി നേതൃത്വം നല്കുന്ന സമരസമിതി മനുഷ്യമതില്‍ സൃഷ്ടിച്ചു. ആലപ്പുഴ മുതല്‍ വലിയഴീക്കല്‍ വരെ 47 കിലോമീറ്റര്‍ നീളത്തിലായിരുന്നു മനുഷ്യക്കോട്ട.
കോരിച്ചൊരിയുന്ന മഴ വകവയ്ക്കാതെ ആയിരങ്ങള്‍ പ്രതിഷേധക്കോട്ടയില്‍ കണ്ണികളായി. കോണ്‍ഗ്രസിലെ മൂന്നാം ഗ്രൂപ്പും മറ്റ് ഗ്രൂപ്പുകളിലെ പ്രാദേശിക നേതാക്കളും കോട്ടയില്‍ അണി ചേര്‍ന്നു. യുഡിഎഫിലെ ഘടകകക്ഷികള്‍ പങ്കെടുത്തില്ല. എല്‍ഡിഎഫിലെ സിപിഎം, സിപിഐ, കേരള കോണ്‍ഗ്രസ്- ജോസഫ്, ജോര്‍ജ്ജ് വിഭാഗങ്ങള്‍, ജനതാദള്‍, എന്‍സിപി എന്നിവര്‍ പങ്കുചേര്‍ന്നു.
വി.എം. സുധീരന്‍ എംപി, സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി എം.എ. ബേബി, കെ.സി. വേണുഗോപാല്‍ എംഎല്‍എ, സിപിഐ ജില്ലാ സെക്രട്ടറി ടി. പുരുഷോത്തമന്‍, മുന്‍ എംപിമാരായ ചന്ദ്രപ്പന്‍, ടി.ജെ. ആഞ്ചലോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുജാത, ടി.കെ. ദേവകുമാര്‍ എംഎല്‍എ, ചലച്ചിത്രതാരങ്ങളായ രാജന്‍ പി. ദേവ്, നവ്യാനായര്‍, സംവിധായകന്‍ ഫാസില്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications