പിജിയോട് വിശദീകരണം ചോദിച്ചേക്കും
തിരുവനന്തപുരം: ഭാഷാപോഷിണി വാരികയ്ക്ക് നല്കിയ വിവാദ അഭിമുഖത്തിന്റെ പേരില്‍ സിപിഎം ചിന്തകന്‍ പി. ഗോവിന്ദപ്പിള്ളയോട് പാര്‍ട്ടി വിശദീകരണം ചോദിക്കുമെന്നറിയുന്നു.
ജൂണ്‍ 22ന് ചേരുന്ന സിപിഎം സംസ്ഥാനസമിതിയോഗത്തിലും പിജിയുടെ വിവാദഅഭിമുഖം ചര്‍ച്ചാവിഷയമാകും. അഭിമുഖത്തില്‍ ഇഎംഎസിന് തെറ്റുപറ്റിയെന്നതുള്‍പ്പെടെ പാര്‍ട്ടിയ്ക്കെതിരെ ഒട്ടേറെ കടുത്ത വിമര്‍ശനങ്ങള്‍ പിജി നിരത്തുന്നുണ്ട്.
ഹര്‍കിഷന്‍ സിങ് സുര്‍ജിതിനെയും പിജി വിമര്‍ശിക്കുന്നുണ്ട്. മുസ്ലീം ലീഗുമായി സഖ്യമുണ്ടാക്കണമെന്ന എം.വി. രാഘവന്റെ നിര്‍ദ്ദേശം ശരിയാണെന്നും അതിന്റെ പേരില്‍ രാഘവനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് ശരിയായില്ലെന്നും പിജി അഭിമുഖത്തില്‍ തുറന്നടിക്കുന്നുണ്ട്.
പാര്‍ട്ടി കമ്മിറ്റികളില്‍ ചര്‍ച്ചചെയ്യേണ്ട കാര്യങ്ങള്‍ പരസ്യമായി പറയുന്നത് ശരിയല്ലെന്ന അഭിപ്രായത്തിലാണ് ഇ.കെ. നായനാരുള്‍പ്പെടുന്ന ഒരു പക്ഷം. പൊതുവെ പാര്‍ട്ടിവിമര്‍ശനത്തിന്റെ പേരില്‍ മുമ്പും ശിക്ഷയ്ക്ക് വിധേയനായിട്ടുണ്ട് പിജി.












Click it and Unblock the Notifications