പ്രസാദ് വധം: ആനന്ദിനെ അറസ്റ് ചെയ്തെന്ന്
ചെന്നൈ: പുനലൂര്‍ നഗരസഭാ പ്രതിപക്ഷ നേതാവ് പ്രസാദ് സെബാസ്റ്യനെ വധിച്ച കേസില്‍ പ്രധാനപ്രതിയെന്ന് സംശയിക്കുന്ന ആനന്ദിനെ അറസ്റ് ചെയ്തതായി കരുതുന്നു. പ്രസാദ് വധവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഇന്ദിരയുടെ ഡ്രൈവറാണ് ആനന്ദ്. പക്ഷെ ചെന്നൈ പൊലീസ് ഇക്കാര്യം സ്ഥിരീകരിക്കാന്‍ വിസമ്മതിച്ചു.
വധവുമായി ബന്ധപ്പെട്ട് ഇന്ദിരയും ആനന്ദും ഉള്‍പ്പെടെ ആറ് പേരെ പൊലീസ് കസ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും അറസ്റ് ചെയ്തിരുന്നില്ല. പ്രസാദ് സെബാസ്റ്യനെ കൊലപ്പെടുത്തിയത് ആനന്ദാണെന്ന കാര്യത്തില്‍ പൊലീസിന് സംശയമില്ല. പക്ഷെ ഈ കേസില്‍ ഇന്ദിരയുടെയും മറ്റും പങ്കാണ് ഇനിയും വെളിപ്പെടാനുള്ളത്.
പുനലൂരില്‍ ഒരു മണിച്ചെയിന്‍ കേസുമായി ബന്ധപ്പെട്ടാണോ പ്രസാദ് വധിക്കപ്പെട്ടത് എന്ന കാര്യം അന്വേഷിക്കാന്‍ ചെന്നൈ പൊലീസ് പുനലൂരില്‍ എത്തിയിരുന്നു. പക്ഷെ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചില്ല.












Click it and Unblock the Notifications