976 ബലാത്സംഗങ്ങള്‍, 720 ജഡങ്ങള്‍
തിരുവനന്തപുരം: ഐക്യജനാധിപത്യ മുന്നണിയുടെ രണ്ടു വര്‍ഷത്തെ ഭരണകാലത്ത് സംസ്ഥാനത്ത് 976 ബലാത്സംഗങ്ങള്‍ നടന്നതായി സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു. ജൂണ്‍ 17 ചൊവാഴ്ച പി.കെ. ശ്രീമതി(സിപിഎം)യുടെ ചോദ്യത്തിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ബലാത്സംഗം ചെയ്യപ്പെട്ടവരില്‍ 344 പേരും 18 വയസ്സ് തികയാത്തവരാണ്. 15 പെണ്‍വാണിഭ കേസുകളും രജിസ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ അഞ്ചെണ്ണത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി.- മുഖ്യമന്ത്രി പറഞ്ഞു.
ഭരണകാലത്തുണ്ടായ കസ്റഡി മരണങ്ങള്‍ 84 ആണ്. സംസ്ഥാനത്ത് കണ്ടെത്തിയ അജ്ഞാത ജഡങ്ങള്‍ 720. ഇതില്‍ 11 എണ്ണം കുഞ്ഞുങ്ങളുടേതും. ഒന്‍പത് ബാങ്ക് കവര്‍ച്ചകളും രണ്ടു വര്‍ഷത്തിനിടെ സംസ്ഥാനത്ത് നടന്നു.- രാജു എബ്രഹാം എംഎല്‍എയുടെ ചോദ്യത്തിന് ഉത്തരമായി മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications