ബാങ്കുകളില്‍ വിദേശ നിക്ഷേപം കൂടി
തിരുവനന്തപുരം: കേരളത്തിലെ ബാങ്ക്കളിലെ വിദേശ മലയാളികളുടെ നിക്ഷേപത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായി.
നിക്ഷേപം നാല് വര്‍ഷം കൊണ്ട് ഏകദേശം ഇരട്ടിയാവകയാണ് ഉണ്ടായത്. 1999 ല്‍ ഇത് 14,411 കോടി രൂപയായിരുന്നു. എന്നാല്‍ ഇത് 2002 ഡിസംബറായപ്പോള്‍ 27,487 കോടി രൂപയായി കൂടുകയായിരുന്നു.
ധനകാര്യ വകുപ്പ് മന്ത്രി കെ. ശങ്കരനാരായണന്‍ നിയമസഭയില്‍ എഴുതികൊടുത്ത ഒരു ഉത്തരത്തിലാണ് ഇത് വെളിപ്പെടുത്തിയത്.
വിദേശ മലയാളികളുടെ കേരളത്തിലെ ബാങ്ക്കളിലെ നിക്ഷേപം 2000 ത്തില്‍ 18,724 കോടിയും 2001 ല്‍ 21,431 കോടിയും ആയിരുന്നു.












Click it and Unblock the Notifications