കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറിയര്‍ നിരക്ക് കൂട്ടിയേക്കും

  • By Staff
Google Oneindia Malayalam News

ദില്ലി: ആഭ്യന്തര എയര്‍ലൈന്‍സുകള്‍ കൊരിയര്‍ ബാഗേജ് നിരക്ക് 67 ശതമാനം കൂട്ടിയ സാഹചര്യത്തില്‍ കൊറിയര്‍ നിരക്കുകള്‍ 35 മുതല്‍ 40 ശതമാനം വരെ ഉയര്‍ന്നേക്കും.

കൊറിയര്‍ നിരക്കുകള്‍ കൂട്ടിയില്ലെങ്കില്‍ കമ്പനികള്‍ വന്‍നഷ്ടം നേരിടേണ്ടിവരുമെന്ന് എക്സ്പ്രസ് ഇന്‍ഡസ്ട്രി കൗണ്‍സില്‍ ചെയര്‍മാന്‍ തുഷാര്‍ ജാനി പറഞ്ഞു.

വ്യോമയാന മന്ത്രാലയത്തിന് ഇതുസംബന്ധിച്ച് തങ്ങള്‍ കത്തയച്ചിട്ടുണ്ട്. ഇതുവരെ പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. അടുത്ത15 ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികരണമൊന്നും ലഭിച്ചില്ലെങ്കില്‍ കൊരിയര്‍ നിരക്ക് കൂട്ടാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവും.

ജൂണ്‍ 16ന് പ്രധാന ആഭ്യന്തര വിമാന സര്‍വീസുകളായ ഇന്ത്യന്‍ എയര്‍ലൈയ്ന്‍സ്, ജെറ്റ് എയര്‍വെയസ്, എയര്‍ സഹാറ കൊറിയര്‍ നിരക്ക് 60 ശതമാനമാണ് ഉയര്‍ത്തിയത്. ഇറാക്ക് യുദ്ധ സമയത്ത് ജനവരിയില്‍ ഏഴ് ശതമാനം നിരക്ക് കൂടിയിരുന്നു. മൊത്തം കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 67 ശതമാനം വര്‍ധനവാണുണ്ടായത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X