അസമില്‍ നാല് ലക്ഷം പേര്‍ക്ക് വീടില്ലാതായി
ഗുഹാവതി: കനത്ത മഴ മൂലം അസമില്‍ നാല് ലക്ഷം പേര്‍ ഭവനരഹിതരായി. തുടര്‍ച്ചയായ പേമാരി ബ്രഹ്മപുത്ര നദിയുടെയും പോഷകനദികളുടെയും ജലനിരപ്പ് ഉയര്‍ത്തി.
ദേമാജി, നല്‍ബരി, കാംരപ്, ഹയിലക്കണ്ടി, കരിംഗഞ്ജ് എന്നീ അഞ്ച് ജില്ലകളിലെ മൂന്നൂറോളം ഗ്രാമങ്ങള്‍ വെള്ളപ്പൊക്കത്തിലാണ്. കിഴക്കന്‍ അസമിലെ ദേമാജി ജില്ല വെള്ളപ്പൊക്കം മൂലം കഴിഞ്ഞ നാല് ദിവസമായി ഒറ്റപ്പെട്ടിരിക്കുകയാണ്. റോഡുകളും റെയില്‍പ്പാതയും വെള്ളത്തിനടിയിലായി. ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു.
ജനങ്ങള്‍ തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ച് കൂടുതല്‍ ഉയര്‍ന്ന സ്ഥലങ്ങളില്‍ അഭയം കണ്ടെത്താന്‍ നിര്‍ബന്ധിതരായിരിക്കുകാണ്. അതേ സമയം ഇനിയുള്ള ദിവസങ്ങളില്‍ കാലവര്‍ഷം കൂടുതല്‍ കനക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.












Click it and Unblock the Notifications