സാന്തള്‍ പെണ്‍കുട്ടിയ്ക്ക് നായ വരന്‍
ചിന്‍സുര, പശ്ചിമ ബംഗാള്‍: പശ്ചിമ ബംഗാളിലെ സാന്താള്‍ ആദിവാസി വംശത്തിലെ ഒരു പെണ്‍കുട്ടി നായയെ കല്യാണം കഴിച്ചു. നായ മനുഷ്യരുടെ നല്ല കൂട്ടുകാരനാണെങ്കിലും ഇതുവരെ ആരും നായയെ കല്യാണം കഴിച്ചതായി കേട്ട് കേള്‍വിയില്ല.
കര്‍ണമൊണി ഹസ്ദ എന്ന ഒമ്പത് കാരിയാണ് നായയ്ക്ക് വധുവായത്. തെരുവ് പട്ടിയെ കര്‍ണമൊണി കല്യാണം കഴിച്ച ചടങ്ങിന് സാക്ഷിയായത് നൂറിലേറെ പേര്‍. പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലിയിലെ ഖന്യാന്‍ എന്ന സ്ഥലത്തായിരുന്നു കല്യാണം. ഇത്തരം വാര്‍ത്ത മാലോകര്‍ക്ക് അറിയില്ലെങ്കിലും സാന്താള്‍ വംശജര്‍ക്കിടയില്‍ ഇത് പുതിയ നടപ്പല്ലെന്നാണ് ജില്ലാ അധികൃതര്‍ പറയുന്നത്.
സാന്താള്‍ വംശജര്‍ പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയും നായയെകൊണ്ട് കെട്ടിയ്ക്കാറുണ്ടത്രെ. കുട്ടികള്‍ക്ക് അപകടം ഉണ്ടാവാതിരിയ്ക്കാനാണത്രെ ഇത്. ഇത് സാന്താള്‍ വംശജരുടെ ഒരു ആചാരമാണെന്നാണ് ജില്ലാ അധികൃതര്‍ പറയുന്നത്. കുട്ടികള്‍ക്ക് മുകളിലത്തെ മോണയില്‍ പല്ല് മുളയ്ക്കുന്നത് അപകടമുണ്ടാക്കുമെന്നാണ് സാന്താള്‍ വംശജരുടെ വിശ്വാസം. ഇതിനെ തടയാന്‍ ഒരു മാര്‍ഗ്ഗമേ ഉള്ളൂ. കുട്ടിയെ ഒരു ആണ്‍ നയയെകൊണ്ടോ പെണ്‍ നായയെകൊണ്ടോ കെട്ടിയ്ക്കു. നായയെ കല്യാണം കഴിച്ചെന്ന് വിചാരിച്ച് കുട്ടിയ്ക്ക് മറ്റൊരു കല്യാണം കഴിച്ചുകൂടെന്നില്ല. നായയെ കല്യാണം കഴിയ്ക്കുന്ന എല്ലാ കുട്ടികളും തന്നെ മുതിര്‍ന്നു കഴിഞ്ഞാല്‍ മറ്റാരേയെങ്കിലും കല്യാണം കഴിയ്ക്കുകയും ചെയ്യും.
മേലേ മോണയില്‍ ആദ്യ പല്ല് മുളച്ചപ്പോള്‍ തന്നെ കര്‍ണമൊണിയുടേയും നായ കല്യാണം നടക്കേണ്ടതായിരുന്നു. പക്ഷേ ഈ കുട്ടിയുടെ അച്ഛന് അതിന് വേണ്ട പണം അന്ന് കണ്ടെത്താനായില്ല. അതുകൊണ്ടാണ് കുട്ടിയ്ക്ക് ഒമ്പത് വയസാവുന്നതുവരെ കാത്തിരിയ്ക്കേണ്ടി വന്നത്. ജില്ലാ അധികൃതര്‍ തന്നെയാണ് ഇക്കാര്യവും വ്യക്തമാക്കുന്നത്.












Click it and Unblock the Notifications