കാമ്പസ് രാഷ്ട്രീയം: സ്റേ അഭ്യര്‍ഥന തള്ളി
കൊച്ചി: കാമ്പസ് രാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് സ്റേ ചെയ്യണമെന്ന അഭ്യര്‍ഥന ഹൈക്കോടതി തള്ളി.
കാമ്പസുകളില്‍ രാഷ്ട്രീയം നിരോധിക്കാന്‍ കോളജ് മാനേജ്മെന്റുകള്‍ക്ക് അധികാരമുണ്ടെന്ന ഹൈക്കോടതി വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളിന്മേല്‍ അഡ്വക്കറ്റ് ജനറല്‍, എല്ലാ സര്‍വകലാശാലകളുടെയും കൗണ്‍സല്‍, വിവിധ വിദ്യാര്‍ഥി സംഘടനകള്‍, മാനേജ്മെന്റുകള്‍ എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.
വിധി സ്റേ ചെയ്യണമെന്ന എ ഐ എസ് എഫിന്റെ അഭ്യര്‍ഥനയാണ് ജസ്റിസുമാരായ കെ. എസ്. രാധാകൃഷ്ണന്‍, കെ. പത്മനാഭന്‍ നമ്പ്യാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളിയത്. ചില കോളജ് കാമ്പസുകളില്‍ മാനേജ്മെന്റുകള്‍ ഇതിനകം രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് എ ഐ എസ് എഫ് ഹര്‍ജി നല്‍കിയത്.
കാമ്പസ് രാഷ്ട്രീയം സംബന്ധിച്ച് തങ്ങളുടെ അഭിപ്രായം കോടതിയെ അറിയിക്കാന്‍ താത്പര്യമുള്ളവര്‍ ജൂണ്‍ ഒന്നിനോ അതിന് മുമ്പായോ രേഖാമൂലമുള്ള പ്രസ്താവന സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
അതിനിടെ കാമ്പസുകളില്‍ രാഷ്ട്രീയം വേണോ എന്നതിനെ പറ്റി മാനേജ്മെന്റുകള്‍ക്ക് തീരുമാനിക്കാന്‍ അധികാരമുണ്ടെന്ന ഹൈക്കോടതി വിധി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഒരു നിലപാട് രൂപപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയെ അറിയിച്ചു.












Click it and Unblock the Notifications