Get Updates
Get notified of breaking news, exclusive insights, and must-see stories!

കോളജ് രാഷ്ട്രീയം: സര്‍ക്കാര്‍ നിലപാടിന് രൂപമായില്ല

തിരുവനന്തപുരം: കോളജ് രാഷ്ട്രീയം നിരോധിക്കുന്ന ഹൈക്കോടതി വിധി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ കാഴ്ച്ചപ്പാടിന് രൂപമായിട്ടില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയെ അറിയിച്ചു.

കെ. സി. ജോസഫ് (കോണ്‍ഗ്രസ്) അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു ആന്റണി.

കോളജുകളിലെ വിദ്യാര്‍ഥികള്‍ 18 വയസിന് മുകളിലുള്ളവരാണെന്നിരിക്കെ സ്വയം സംഘടിക്കാനുള്ള അവരുടെ അവകാശം നിരോധിക്കാന്‍ പാടില്ലെന്ന് കെ. സി. ജോസഫ് പറഞ്ഞു. കാമ്പസുകള്‍ രാഷ്ട്രീയമുക്തമായാല്‍ സാമുദായിക, സാമൂഹ്യവിരുദ്ധ ശക്തികള്‍ കോളജുകളില്‍ ഇടപെടും. അതേ സമയം കോളജുകളിലെ രാഷ്ട്രീയ അക്രമം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുകയും വേണം.

വകുപ്പുകളില്‍ പുതിയ നിയമനം നടത്തുന്നത് സര്‍ക്കാര്‍ നിരോധിച്ചിട്ടില്ലെന്ന് പി. എസ്. സുപാലി (സി പി എം) ന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

അതേ സമയം കൂടുതല്‍ ജീവനക്കാരുള്ള വകുപ്പുകളില്‍ നിയമനം നടത്തുന്നില്ല. അധിക ജീവനക്കാരെ കണ്ടെത്താന്‍ നിയോഗിച്ച സമിതി വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ 17,268 അധിക ജീവനക്കാരുണ്ടെന്നാണ് കണ്ടെത്തിയത്.

വിവിധ തസ്തികകളിലേക്കായി പി എസ് സി 40,000 പേര്‍ക്ക് അഡ്വൈസ് മെമ്മോ അയച്ചിട്ടുണ്ട്. ഒഴിവുകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് നിയമനം ലഭിക്കും.

പട്ടിക ജാതി ലിസ്റില്‍ നിന്ന് മാറാടി സമുദായത്തെ ഒഴിവാക്കി നടപടി പരിശോധിക്കുമെന്ന് പി. കെ. സതീഷ് ചന്ദ്രന്റെ ( സി പി എം) സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+