ജില്ലാ കോടതികള്‍ കമ്പ്യൂട്ടര്‍വത്കരിയ്ക്കുന്നു
കോഴിക്കോട്: രാജ്യത്തെ എല്ലാ ജില്ലാ കോടതികളും കമ്പ്യൂട്ടര്‍വത്കരിയ്ക്കാനുള്ള നിര്‍ദേശം ആസൂത്രണ കമ്മിഷന് മുന്നില്‍ വച്ചിട്ടുണ്ടെന്ന് കേന്ദ്ര നിയമസഹമന്ത്രി പി. സി. തോമസ് അറിയിച്ചു.
രാജ്യത്തെ അറുന്നൂറോളം വരുന്ന ജില്ലാ കോടതികള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിയ്ക്കുന്നതിന് രണ്ട് കോടി രൂപ ചെലവ് വരും. കേരളത്തില്‍ 10 അതിവേഗ കോടതികള്‍ കൂടി സ്ഥാപിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും.
കോഴിക്കോട് പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പി. സി. തോമസ്.
മാറാട് കൂട്ടക്കൊല സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണം പര്യാപ്തമല്ലെന്നും പൊതു അന്വേഷണ നിയമം അനുസരിച്ച് അന്വേഷണം നടത്തുന്ന കാര്യം സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ പരിഗണിക്കണം.
കൊലക്ക് പിന്നിലെ ഗൂഢാലോചനയെ കുറിച്ചോ അന്തര്‍ സംസ്ഥാന ബന്ധത്തെ കുറിച്ചോ അന്വേഷിക്കുന്നതിന് ക്രൈംബ്രാഞ്ച് ഇതുവരെ തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ സി ബി ഐ അന്വേഷണമാണ് വേണ്ടത്- തോമസ് പറഞ്ഞു.












Click it and Unblock the Notifications