പനി: മരണം 48 ആയി
തിരുവനന്തപുരം: ഡെങ്കിപ്പനി ബാധിച്ച് സംസ്ഥാനത്ത് ജൂണ്‍ 17 ചൊവാഴ്ച എട്ട് പേര്‍ കൂടി മരിച്ചു. ഇതോടെ ഡെങ്കിപ്പനിയോ വൈറല്‍ പനിയോ ബാധിച്ച് സംസ്ഥാനത്ത് മരിക്കുന്നവരുടെ എണ്ണം 48 ആയി.
കണ്ണൂര്‍ ജില്ലയില്‍ തില്ലങ്കേരി ഈയ്യമ്പോട് ചോലക്കരമ്മല്‍ എറങ്ങോടന്‍ മാധവി (62), ശിവപുരം വെമ്പടിത്തട്ടിലെ കെ. സോമന്‍ (50), പേരാവൂര്‍ പോത്തുംകുഴിയിലെ എം. ലീല (45) എന്നിവര്‍ മരിച്ചു.
കാസര്‍കോട് ജില്ലയില്‍ കുമ്പള ബല്‍ത്തടുക്കയില്‍ മുഹമ്മദിന്റെ മകന്‍ ജലീല്‍ (35), താമരശേരി ഈങ്ങാപ്പുഴ പുറോക്കുന്ന് ഗോപാലന്റെ മകള്‍ കനക (20), കൊല്ലം ഇടവ വെണ്‍കുളം കണിയാതൊടി ചരുവിള വീട്ടില്‍ രാജേന്ദ്രന്‍ (48), വിളക്കുപ്പാറ അംബുജവിലാസത്തില്‍ പത്മാകരന്‍ (72), ആലപ്പുഴ മുട്ടം കല്ലുംമൂട്ട് പി. ഐ. കൃഷ്ണകുമാര്‍ (39) എന്നിവരും കനത്ത പനി മൂലം മരിച്ചു.












Click it and Unblock the Notifications