Get Updates
Get notified of breaking news, exclusive insights, and must-see stories!

വനം സെക്രട്ടറി രാജിക്കൊരുങ്ങി

കൊച്ചി: വനം വകുപ്പിലെ സ്ഥലംമാറ്റം സംബന്ധിച്ച് വനം മന്ത്രി കെ. സുധാകരന്റെ തുടര്‍ച്ചയായ ഇടപെടലില്‍ പ്രതിഷേധിച്ച് വനം സെക്രട്ടറി ഭരത് ഭൂഷന്‍ രാജിക്കൊരുങ്ങി.

മന്ത്രിയുടെ ഇടപെടല്‍ തുടര്‍ന്നാല്‍ താന്‍ രാജിവയ്ക്കുമെന്ന് ഭരത് ഭൂഷന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. എല്ലാ തലങ്ങളിലും ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ വനം വകുപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും സ്തംഭനാവസ്ഥയിലാണെന്ന് അദ്ദേഹം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി.

മൂന്നാര്‍ ഡി എഫ് ഒ പ്രകൃതി ശ്രീവാസ്തവയെ സ്ഥലം മാറ്റുന്നതിനുള്ള ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശം ചൂണ്ടിക്കാട്ടി മിക്ക സ്ഥലംമാറ്റവും രാഷ്ട്രീയ സമ്മര്‍ദത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഭരത് ഭൂഷന്‍ പറഞ്ഞു.

പല റെയ്ഞ്ചുകളിലും ഓഫീസര്‍മാരില്ലെന്നും എല്ലാ റെയ്ഞ്ചിലും ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും അവരില്‍ മിക്കവരും സ്ഥാനമേല്‍ക്കുന്നതേയുള്ളൂയുള്ളൂവെന്നും സെക്രട്ടറി മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

സ്ഥലംമാറ്റത്തില്‍ ഇടപെടുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഒരു സ്ഥലം മാറ്റ നയത്തിന് രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി ഭരത്ഭൂഷനെ അറിയിച്ചു. ഇക്കാര്യം വനംമന്ത്രിയുമായി മുഖ്യമന്ത്രി ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+