ചവര്‍ വലിച്ചെറിയുന്നത് നിരോധിയ്ക്കും
തിരുവനന്തപുരം: വഴിയോരങ്ങളിലും പുഴയിലും മറ്റും ചവര്‍ വലിച്ചെറിയുന്നത് നിരോധിയ്ക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ചെര്‍ക്കളം അബ്ദുള്ള നിയമസഭയെ അറിയിച്ചു. ഇതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നവരില്‍ നിന്ന് ഇനിമുതല്‍ പിഴ ഈടാക്കും.
നിയമസഭയില്‍ ശ്രദ്ധ ക്ഷണിയ്ക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഇതിനായി പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. വഴിയില്‍ ചവര്‍ വലിച്ചെറിയുന്നവരില്‍ നിന്ന് അപ്പപ്പോള്‍ പിഴ ഈടാക്കാന്‍ ഈ സ്ക്വാഡുകള്‍ക്ക് അധികാരമുണ്ട്. മുനിസിപ്പാലിറ്റി നിയമത്തിന് വിധേയമായാണിത്.












Click it and Unblock the Notifications