Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണിയെ മാറ്റണമെന്ന് ഐ ഗ്രൂപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് എ. കെ. ആന്റണിയെ നീക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടുപോവണ്ടേതില്ലെന്ന് ഐ ഗ്രൂപ്പ് യോഗം തീരുമാനിച്ചു.

ജൂണ്‍ 17 ചൊവാഴ്ച കരുണാകരന്റെ തിരുവനന്തപുരത്തെ വീട്ടില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

നിയമസഭാ സമ്മേളനത്തിലെ ധനാഭ്യാര്‍ഥന ചര്‍ച്ചയില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച് വ്യാഴാഴ്ച ചേരുന്ന യോഗം തീരുമാനിക്കും. മുഖ്യമന്ത്രിയുടെ അവഗണനയില്‍ പ്രതിഷേധിച്ച് ഐ ഗ്രൂപ്പ് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലെ ബജറ്റ് ചര്‍ച്ച ബഹിഷ്കരിച്ചിരുന്നു.

വ്യാഴാഴ്ച ചേരുന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ ഐ ഗ്രൂപ്പ് തീരുമാനം അറിയിക്കും. ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ തന്നെ അത് സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ വേണ്ടിയായിരിക്കുമെന്ന് ഒരു ഐ ഗ്രൂപ്പ് എം എല്‍ എ പറഞ്ഞു. എ ഐ സി സി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിന്റെ സന്ദര്‍ശം പാര്‍ട്ടിയില്‍ ഒരു മാറ്റവുമുണ്ടാക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+