ഇനി ഒന്നാം തീയതിയും ഷാപ്പ് തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ഷാപ്പുകള്‍ ഒന്നാം തീയതികളില്‍ അടച്ചിടണമെന്ന തീരുമാനം സര്‍ക്കാര്‍ പരിശോധിയ്ക്കുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി കെ. ശങ്കരനാരായണന്‍ നിയമസഭയില്‍ വ്യക്തമാക്കി. നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് കൂടുതല്‍ കള്ളുഷാപ്പും വിദേശ മദ്യഷാപ്പും തുറക്കാന്‍ ലൈസന്‍സ് നല്‍കാനും നീക്കമുണ്ട്. തീരുമാനം എടുത്തിരിയ്ക്കുന്നതില്‍ കൂടുതല്‍ ഷാപ്പ് തുറക്കാനും സര്‍ക്കാര്‍ ആവശ്യമെന്ന് കണ്ടാല്‍ മടിയ്ക്കില്ല. എല്ലാ പഞ്ചായത്തിലും ഒരു കള്ള് ഷാപ്പെങ്കിലും അനുവദിയ്ക്കും. സര്‍ക്കാര്‍ വരുമാനം കൂട്ടാന്‍ റെയ്ഞ്ചടിസ്ഥാനത്തില്‍ മദ്യഷാപ്പുകള്‍ വീതിച്ചു നല്‍കാനും പദ്ധതിയുണ്ടെന്ന് മന്ത്രി പറഞ്ഞു.
എക്സൈസ് വകുപ്പിന് കോടി കണക്കിന് രൂപ പിരിഞ്ഞ് കിട്ടാനുണ്ട്. അത് പിരിച്ചെടുക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരുകയാണ്.












Click it and Unblock the Notifications