Get Updates
Get notified of breaking news, exclusive insights, and must-see stories!

ലഷ്കാര്‍: അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: തെക്കന്‍ കേരളത്തിന്റെ ചില ഭാഗങ്ങളില്‍ ലഷ്കാര്‍ ഇ-തോയിബ ബോംബ് സ്ഫോടന പരമ്പരയ്ക്ക് ആസൂത്രണം ചെയ്തിട്ടുണ്ടെന്ന റിപ്പോര്‍ട്ടിനെ കുറിച്ച് സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയെ അറിയിച്ചു.

കേരളത്തിന്റെ ചില ഭാഗങ്ങളില്‍ ബോംബ് സ്ഫോടനം നടത്താന്‍ ലഷ്കാര്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന മുംബൈ പൊലീസിന്റെ റിപ്പോര്‍ട്ട് സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ വിശദവിവരങ്ങള്‍ ഈ ഘട്ടത്തില്‍ വെളിപ്പെടുത്താനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് 126 പേര്‍ ഇതുവരെ അറസ്റിലായിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. 304 പ്രതികള്‍ ഒളിവിലാണ്.

മാറാട് കൂട്ടക്കൊല സംബന്ധിച്ച് അന്വേഷണം നടത്താന്‍ സിറ്റിംഗ് ജഡ്ജിയെ വിട്ടുകൊടുക്കാനാവില്ലെന്ന് ഹൈക്കോടതി അറിയിച്ചിട്ടുണ്ട്. കേരളത്തിലെ 12 ജില്ലകളില്‍ തീരദേശ പൊലീസ് സംഘത്തെ നിയോഗിക്കുന്നതു സംബന്ധിച്ച നിര്‍ദേശം കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+