ശോഭനാ ജോര്‍ജിന് പൊലീസ് സംരക്ഷണം
തിരുവനന്തപുരം: ശോഭനാ ജോര്‍ജ് എം എല്‍ എയ്ക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ മുഖ്യമന്ത്രി എ. കെ. ആന്റണി ഡി ജി പിക്ക് നിര്‍ദേശം നല്‍കി.
ചെങ്ങന്നൂര്‍ കുളിക്കാംപാലത്തെ വാടകവീട്ടില്‍ നടന്ന കവര്‍ച്ചയെ തുടര്‍ന്ന് ശോഭന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അവരുടെ ജീവനും താമസസ്ഥലത്തിനും സംരക്ഷണം ഏര്‍പ്പെടുത്താന്‍ ഉത്തരവായത്.
വാടകവീട്ടിലെ കവര്‍ച്ച സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്താനും ഉത്തരവായിട്ടുണ്ട്. വീട്ടില്‍ അതിക്രമിച്ചു കയറി രേഖകള്‍ മോഷ്ടിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാനാവാത്തതിനെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈം ബ്രാഞ്ച് എസ് പി മഹേഷ്കുമാര്‍ സിംഗളയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.












Click it and Unblock the Notifications