സംസ്കൃത സര്‍വകലാശാലയ്ക്ക് യു.ജി.സി. അംഗീകാരം ലഭിയ്ക്കില്ല
തിരുവനന്തപുരം: കാലടി സംസ്കൃത സര്‍വകലാശാലയ്ക്ക് യു.ജി.സി. അംഗീകാരം ലഭിയ്ക്കില്ല.
സംസകൃത സര്‍വകലാശാലയ്ക്ക് ഉണ്ടായിരിക്കേണ്ട പല മാനണ്ഡങ്ങളും കാലടി സംസ്കൃത സര്‍വകലാശാല പാലിച്ചിട്ടില്ലെന്ന് നേരെത്ത ആരോപണമുണ്ടായിരുന്നു. യു.ജി.സി. അംഗീകാരം ലഭിയ്ക്കണമെങ്കില്‍ സംസ്കൃത പണ്ഡിതനെ വി.സിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്‍ഡോളജി വകുപ്പ് തുടങ്ങുമെന്ന് പറഞ്ഞിരുന്നു. നാല് കൊല്ലമായിട്ടും ഈ വകുപ്പ് തുടങ്ങിയിട്ടില്ല.
സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ പഠിയ്ക്കുന്നതിനായി യു.ജി.സി. നിയോഗിച്ച രണ്ടംഗ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് എതിരായ സാഹചര്യത്തിലാണിത്. അംഗീകാരം നിരസിച്ചുകൊണ്ടുള്ള അറിയിപ്പ് യു.ജി.സിയില്‍ നിന്നും ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. നിലവിലുള്ള സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റിലുള്ള ആറ് അംഗങ്ങള്‍ക്കും സംസ്കൃതവുമായി യാതൊരു ബന്ധവുമില്ല.
നിബന്ധനകള്‍ പാലിയ്ക്കാതെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി നീങ്ങുകയാണ് സര്‍വകലാശാല ചെയ്തത്. യു.ജി.സി. സമ്മര്‍ദ്ദം നിലനില്‍ക്കുന്നതിനിടയില്‍ത്തന്നെ പി.വി.സിയ്ക്ക് തല്യനായി പ്രിന്‍സിപ്പല്‍ ഡീനിനെ നിയമിയ്ക്കുന്നതിന് മൂന്ന് അധ്യാപകരുടെ പേരുകള്‍ വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് സര്‍വകലാശാലയ്ക്ക് അംഗീകാരം നല്‍കേണ്ടതില്ലെന്ന് യു.ജി.സി. തീരുമാനിച്ചിരിക്കുന്നത്.












Click it and Unblock the Notifications