എഡി ബി: ഈ വര്‍ഷം 12.5 കോടി ഡോളര്‍ കൂടി
തിരുവനന്തപുരം: ഏഷ്യന്‍ വികസന ബാങ്കില്‍ നിന്ന് ഈ വര്‍ഷം 12.5 കോടി ഡോളര്‍ കൂടി വായ്പയായി കേരളത്തിന് കിട്ടും.
ധനമന്ത്രി കെ ശങ്കരനാരായണന്‍ നിയമസഭയിലാണ് ഇത് വ്യക്തമാക്കിയത്. ഇതിനകം 601.30 കോടി രൂപ ഏഷ്യന്‍ ബാങ്കില്‍ നിന്ന് വായ്പയായി കിട്ടിയിട്ടുണ്ട്. ചോദ്വോത്തര വേളയിലാണ് മന്ത്രി ഇത് അറിയിച്ചത്.
സാമ്പത്തിക പരിഷ്കരണത്തിനും സര്‍ക്കാരിന്റെ ആധുനീകരണത്തിനുമാണ് ഈ പണം ഉപയോഗിയ്ക്കുന്നത്. വായ്പ കൊണ്ട് സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications