പത്ത് എയ്ഡഡ് സ്കൂളുകള്‍ക്ക് കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് എയ്ഡഡ് സ്കൂളുകള്‍ കൂടി തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ സ്കൂളുകളുടെ പട്ടിക സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.
ശ്രീ നാരായണ ട്രസ്റ്, മുസ്ലിം എഡ്യൂക്കേഷണല്‍ സൊസൈറ്റി, നായര്‍ സര്‍വീസ് സൊസൈറ്റി എന്നീ സംഘടനകള്‍ നടത്തുന്ന സ്കൂളുകള്‍ക്കാണ് എയ്ഡഡ് പദവി നല്‍കുന്നത്. എസ് എന്‍ ട്രസ്റിന് ആറ് സ്കൂളുകള്‍ അനുവദിച്ചപ്പോള്‍ എം ഇ എസിന് മൂന്നും എന്‍ എസ് എസിന് ഒന്നുമാണ് കിട്ടിയത്.
293 ലോവര്‍ പ്രൈമറി സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യാനുള്ള വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പിയുടെ തീരുമാനത്തിന് സര്‍ക്കാര്‍ അനുമതി കിട്ടിയില്ല. ഇവയില്‍ ഏറെയും മലബാര്‍ മേഖലയിലുള്ള സ്കൂളുകളായിരുന്നു. വിവിധ രാഷ്ട്രീയ, സാമുദായിക കക്ഷികളില്‍ നിന്നുള്ള സമ്മര്‍ദ്ദം കണക്കിലെടുത്താണ് വിദ്യാഭ്യാസ മന്ത്രി ഈ തീരുമാനം എടുത്തത്.












Click it and Unblock the Notifications