Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരം വിമാനത്താവളം സ്ഥലമെടുപ്പ് ഉടന്‍

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ പണിയാനും വികസനത്തിനുമായുള്ള സ്ഥലം എടുപ്പ് ഒട്ടും വൈകാതെ നടത്തുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയെ അറിയിച്ചു. ഇത് സംബന്ധിച്ച് ഹൈകോടതിയിലുള്ള കേസില്‍ തീര്‍പ്പായാല്‍ ഉടനേ തന്നെ സ്ഥലം എടുപ്പ് പൂര്‍ത്തിയാക്കും.

കോണ്‍ഗ്രസിലെ എന്‍ മോഹന്‍ കുമാറിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം കൂടിയെങ്കിലും അധികൃതര്‍ വിമാനത്താവളത്തെ അവഗണിയ്ക്കുകയാണ്. വികസനത്തിനായി 27 ഏക്കര്‍ ഭൂമിയാണ് വേണ്ടത്. ഇനി 3.27 ഏക്കര്‍ ഭൂമി മാത്രമേ ഏറ്റെടുക്കാനായുള്ളൂ. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കോടതിയിലെ കേസുകള്‍ക്ക് പരിഹാരമാവും. അത് കഴിഞ്ഞാല്‍ ഭൂമി ഏറ്റെടുത്ത് എയര്‍പോര്‍ട്ട് അഥോറിട്ടി ഓഫ് ഇന്ത്യയ്ക്ക് കൈമാറും.

അന്തര്‍ദേശീയ നിലവാരത്തില്‍ വിമാനത്താവളത്തെ വികസിപ്പിയ്ക്കണമെങ്കില്‍ പിന്നേയും 120 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനായി മന്ത്രി എം വി രാഘവന്‍ നേതൃത്ത്വം നല്‍കുന്ന ഉപദേശക സമിതി യോഗം ചേര്‍ന്ന് സുപ്രധാന തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്.

തലസ്ഥാനത്ത് പുതിയതായി മേല്‍പാലങ്ങളും ഫ്ലൈ ഓവറുകളും പാലങ്ങളും റോഡുകളും പണിയുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തലസ്ഥാന വികസനം ഈ സര്‍ക്കാരിന്റെ മുഖ്യ പദ്ധതികളിലൊന്നാണ്. ഇതിനൊപ്പം വിമാനത്താവളത്തിന്റെ വികസനവും നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+