തീവ്രവാദ പ്രചരണം കോയമ്പത്തൂരിലേക്കും
കോയമ്പത്തൂര്‍: കേരളത്തില്‍ നിന്നെത്തുന്ന വര്‍ഗീയവാദികള്‍ കോയമ്പത്തൂരിലെയും പരിസരപ്രദേശങ്ങളിലെയും തൊഴില്‍ രഹിതരായ മുസ്ലിം യുവാക്കളെ തീവ്രവാദത്തിലേക്ക് കൊണ്ടുവരുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പറയുന്നു.
മസ്തിഷ്കപ്രക്ഷാളനം ചെയ്ത് ഇവരെ തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് കൊണ്ടുവരികയാണ് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗുജറാത്ത് കലാപത്തിന്റെ സി ഡികളും മറ്റും കാട്ടിയാണ് തീവ്രവാദത്തോടുള്ള ആഭിമുഖ്യം ഇവരുടെ രക്തത്തില്‍ കുത്തിവയ്ക്കുന്നത്.
തീവ്രവാദി സംഘടനയിലെ ചില അംഗങ്ങളും തീവ്രവാദ ബന്ധമുണ്ടെന്ന് കരുതുന്ന ചിലരും തമ്മിലുള്ള കത്തിടപാടുകളും ടെലഫോണ്‍ സംഭാഷങ്ങളുമാണ് തീവ്രവാദ പ്രവര്‍ത്തനം വ്യാപകമാവുന്നുവെന്ന സൂചന നല്‍കിയത്.
കൊട്ടിമേട്, ഉക്കഡം, സരമേട്, കറുമ്പുക്കട, കുനിയമത്തൂര്‍, പൊഡനുര്‍ എന്നിവിടങ്ങളില്‍ നിന്ന് യുവാക്കളെ മലപ്പുറത്തും അടുത്തുള്ള മറ്റ് ചില സ്ഥലങ്ങളിലും കൊണ്ടുവന്ന് ആയുധ പരിശീലനം നല്‍കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആയുധങ്ങള്‍ ഉപയോഗിക്കേണ്ട വിധവും സ്ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്നും ഇവരെ പഠിപ്പിക്കുന്നു.
ട്രൂത്ത് വോയ്സ് എന്ന സംഘടനയുടെ കീഴിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. നിരോധിക്കപ്പെട്ട അല്‍-ഉമ്മയാണ് ട്രൂത്ത് വോയ്സായത്. മടുക്കരയില്‍ ഒരു ആര്‍ എസ് എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പിടിയിലായപ്പോഴാണ് ട്രൂത്ത് വോയ്സിന്റെ പ്രവര്‍ത്തനം പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടത്.
ഇവര്‍ യോഗം ചേരുന്നതും മറ്റും പൊലീസ് നിരീക്ഷിച്ചുവരികയാണ്. സംഘടനയുടെ അന്താരാഷ്ട്ര ബന്ധവും അന്വേഷിച്ചുവരുന്നു.












Click it and Unblock the Notifications