സ്വാശ്രയം: വരുമാനം കുറഞ്ഞവര്‍ക്ക് പകുതി ഫീസ്
തിരുവനന്തപുരം: സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകളിലെ മെറിറ്റ് സീറ്റുകളില്‍ 60,000 ല്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരുടെ മക്കള്‍ക്ക് ഫീസ് പകുതിയായി കുറയ്ക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
വരുമാനം കുറഞ്ഞവര്‍ക്ക് 18,000 രൂപയായിരിക്കും ഫീസ്. വരുമാനം കൂടുതലുള്ളവര്‍ 36,000 രൂപ നല്‍കണം.
മാനേജ്മെന്റുകളുമായി വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഫീസ് കുറയ്ക്കുന്നത് സംബന്ധിച്ച് ധാരണയായതെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു.
ഫീസ് കുറയ്ക്കുന്ന കാര്യത്തില്‍ ശ്രമം തുടരുകയാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന് മാത്രമായി ഏകപക്ഷീയ തീരുമാനമെടുക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications