Get Updates
Get notified of breaking news, exclusive insights, and must-see stories!

പനി തടയാന്‍ നടപടികള്‍ സ്വീകരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ഡെങ്കി, വൈറല്‍, എലിപ്പനി തടയാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയില്‍ അറിയിച്ചു.

എം. വി. ജയരാജന്‍ ( സി പി എം ) കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിനുള്ള നോട്ടീസിന് ആരോഗ്യമന്ത്രി പി. ശങ്കരന്‍ മറുപടി പറയുന്നതിനിടയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പകര്‍ച്ചവ്യാധികള്‍ തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കും.

പകര്‍ച്ചവ്യാധി പടരുന്നത് തടയാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് കാര്യമായ ശ്രമമില്ലെന്ന് അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കിയ ജയരാജന്‍ ആരോപിച്ചു. ആയിരത്തിലേറെ പേര്‍ പനി ബാധിച്ച് ആശുപത്രിയിലാണ്.

എലിപ്പനി ബാധിച്ച് 21 പേര്‍ മരിച്ചിട്ടുണ്ടെന്ന് മന്ത്രി ശങ്കരന്‍ നോട്ടീസിനുള്ള മറുപടിയില്‍ പറഞ്ഞു. ഡെങ്കിപ്പനി മൂലം 15 പേരും വൈറല്‍ പനി മൂലം 14 പേരും മരിച്ചു.

പകര്‍ച്ചവ്യാധി തടയുന്നതിന് വേണ്ട നടപടികള്‍ ഫിബ്രവരി മുതല്‍ തുടങ്ങിയിട്ടുണ്ട്. എല്ലാ ജില്ലകളിലും കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാ തല സമിതി രൂപീകരിച്ചിട്ടുണ്ട്. എല്ലാ മെഡിക്കല്‍ കോളജുകളിലും പകര്‍ച്ചവ്യാധി സെല്ലുകളും തുടങ്ങിയിട്ടുണ്ട്.

രോഗബാധ തടയുന്നതിന് വേണ്ട നടപടികള്‍ക്കായി അഞ്ച് കോടിയുടെ കേന്ദ്രസഹായം ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നതിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+