കൊച്ചിയില്‍ ആദ്യ ബഹുനില ഫ്ലൈ ഓവര്‍
കൊച്ചി: ഇന്ത്യയിലെ ആദ്യ ബഹുനില ഫ്ലൈ ഓവര്‍ കൊച്ചിയില്‍ പണിയും. തേവര - ഇടപ്പള്ളിബൈ പാസിലാണ് ഇത് പണിയുന്നത്. 691 കോടി രൂപ ആണ് ഇതിന്റെ മതിപ്പ് ചെലവ്. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ചര്‍ക്കളം അബ്ദുള്ളവിളിച്ച് ചേര്‍ത്ത ഒരു ഉന്നത തല യോഗത്തില്‍ ഇതിന്റെ പദ്ധതി ചര്‍ച്ച ചെയ്തു.
തേവര മുതല്‍ ഇടപ്പള്ളിവരെയുള്ള ഒമ്പത് കിലോമീറ്ററിലാണ് ഈ ഫ്ലൈ ഓവര്‍. ഇതിന് ഇരുവശത്തും കാര്‍ നിറുത്തിയിടാനുള്ള സൗകര്യവും മൂന്ന് നില വ്യാപാര സമുച്ചയവും ഉണ്ടാവും. വിവിധ ഭാഗങ്ങളില്‍ നിന്ന് കാല്‍നടക്കാര്‍ക്ക് ഈ ഫ്ലൈ ഓവറിലേയ്ക്ക് കടക്കാനായുള്ള പടവുകളും ഇതിലുണ്ടുവും. ഫ്ലൈ ഓവറിന് അടിയിലുള്ള സ്ഥലം സംഭരണ കേന്ദ്രമായിട്ടായിരിയ്ക്കും ഉപയോഗിയ്ക്കുക. ഇതിന് പുറമേ കടകളും ഈ പ്രദേശത്ത് ഉണ്ടാവും. ഈ ബൈപാസ് വെളിംപ്രദേശത്തുകൂടെയാണ് പോകുന്നത്. അതുകൊണ്ട് സ്ഥലം ഏറ്റെടുക്കാന്‍ അധികം പണം ചെലവാക്കേണ്ടി വരുകയില്ല. ഭൂമി നല്‍കുന്നവര്‍ക്ക് ആകര്‍ഷകമായ തുക നല്‍കാനാണ് പദ്ധതി.












Click it and Unblock the Notifications