കൈത്തറി മേഖല കാര്യക്ഷമമാക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ കൈത്തറി വ്യവസായ യൂണിറ്റുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണെന്ന് വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ പറഞ്ഞു.
പി. ജയരാജന്റെ (സി പി എം ) ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
വ്യാജ സൊസൈറ്റികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. യഥാര്‍ഥ സൊസൈറ്റികള്‍ക്ക് പരമാവധി സഹായം അനുവദിക്കുന്നുണ്ട്.
കൈത്തറി വികസനത്തിന് പുതിയ പദ്ധതികള്‍ അവതരിപ്പിക്കുന്നതിലും കേന്ദ്രസഹായം ലഭിക്കുന്നതിലും നാലാം സ്ഥാനത്താണ് കേരളം. കൈത്തറി വികസനത്തിക് ഒരു സമഗ്ര പദ്ധതിക്ക് രൂപം നല്‍കുന്നതിന് എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ ഒരുക്കമാണ്.
കണ്ണൂരിലെ തുണിത്തര കേന്ദ്ര അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് 20 കോടിയുടെ കേന്ദ്രസഹായം തേടിയിട്ടുണ്ട്. പദ്ധതിയില്‍ സംസ്ഥാനത്തിന്റെ വിഹിതം 6.67 കോടിയാണ്.












Click it and Unblock the Notifications