കരിപ്പൂരില്‍ നൈറ്റ് ലാന്റിഗ് വൈകും
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രാത്രി ലാന്റ് ചെയ്യുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നത് വൈകുമെന്ന് വിമാനത്താവള ഡയറക്ടര്‍ എം. സുബറാവു പറഞ്ഞു.
വൈദ്യുതി വിതരണം ഇടയ്ക്കിടെ തകരാറിലാവുന്നതാണ് നെറ്റ് ലാന്റിംഗ് സംവിധാനം വൈകുന്നതിന് കാരണമാവുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കലിക്കറ്റ് ചേംബര്‍ ഒഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ചര്‍ച്ചയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിമാനത്താവളത്തില്‍ പുതിയ കെട്ടിടത്തിന്റെ പണി ഒക്ടോബറോടെ തുടങ്ങുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ. പി. ജോസ് പറഞ്ഞു. ഡിസംബറില്‍ പണി പൂര്‍ത്തിയാവും.
എം. മുസമ്മില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എയര്‍ ഇന്ത്യാ മാനേജര്‍ സുനില്‍ ദേശ്മുഖ്, അമ്മിണി ഡാനിയല്‍, സേവാസിംഗ്, എസ്. എം. ഗുപ്ത, ടി. പി. അഹമ്മദ്കോയ, കെ. എ. ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു.












Click it and Unblock the Notifications