കേന്ദ്രത്തിലും കേരള മാതൃകയിലുള്ള മുന്നണി വേണം
തിരുവനന്തപുരം: കേന്ദ്രത്തിലും കേരളത്തിലെ രീതിയില്‍ മുന്നണി ഭരണം വരണമെന്ന് മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി.
മതേതര ശക്തികളുടെ ഒരു മുന്നണി ഉണ്ടാക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തെ കുഞ്ഞാലിക്കുട്ടി സ്വാഗതം ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ മുന്നണിയ്ക്ക് ഏറെ പ്രസക്തിയുണ്ട്. ഒരു മതേതര പാര്‍ട്ടി എന്ന നിലയില്‍ മുസ്ലിം ലീഗ് വേണ്ട സമയത്ത് കോണ്‍ഗ്രസിന്റെ നീക്കത്തോട് പ്രതികരിയ്ക്കും. മുസ്ലിം ലീഗ് കേരളത്തിലെ മുന്നണിയില്‍ രണ്ടാമത്തെ പ്രധാന കക്ഷിയാണ്. ഈ മുന്നണി ഇന്ത്യയ്ക്ക് ആകെ മാതൃകയാണ്. അഖിലേന്ത്യാ തലത്തില്‍ മതേതര മുന്നണി ഉണ്ടാക്കുന്നതിന് ഇടതുപക്ഷ പാര്‍ട്ടികളുടെ സഹകരണവും പ്രധാനമാണ്. ഇത് കേരളത്തില്‍ ഒരുപക്ഷേ പ്രതികൂല അഭിപ്രായങ്ങള്‍ക്ക് കാരണമായേയ്ക്കും. പക്ഷേ ദേശീയ താല്പര്യം വച്ച് നോക്കുമ്പോള്‍ ഇത് നല്ലതാണ്.
കേരളത്തിലെ വ്യവസായ വികസനത്തിന് അഭിപ്രായ സമന്വയം പ്രധാനമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേസരി സ്മാരക ട്രസ്റിന്റെ മീറ്റ് ദ് പ്രസ് പരിപാടിയില്‍ സംസാരിയ്ക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.












Click it and Unblock the Notifications